നാഷണൽ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനാഘോഷം ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
നാഷണൽ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനാഘോഷം ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ നെഫ്രോളജി വിഭാഗവും ഡയാലിസിസ് യൂണിറ്റും ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ തിരൂർ ടൗൺഹാളിൽ ചേർന്ന ഓഹരി ഉടമകളുടെ വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഇമ്പിച്ചിബാവ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി. അനുസ്മരണ പരിപാടി സാഹിത്യകാരനും ഇമ്പിച്ചിബാവയുടെ മകനുമായ മുഷ്‌താഖ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി.ടി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ നസ്രീന,ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി,മാനേജിങ് ഡയറക്ടർ ശുഐബ് അലി , എക്സിക്യൂട്ടീവ് ഡയറക്ടർ പി.മുഹമ്മദ് അലി,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ,ഡോ.അപർണ രാജൻ,പി സുമിത്ത് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. മുഷ്താഖ് രചിച്ച ഇമ്പിച്ചിബാവയുടെ ജീവചരിത്രം കടൽ പോലൊരാൾ എന്ന പുസ്തകം IMCH അക്ഷരപ്പുരക്ക് വേണ്ടി ലൈബ്രറി പ്രസിഡണ്ട് ഡോ.ബെൽറ്റി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിന് എ.പി സുബിത സ്വാഗതവും കെ.ധനീഷ് നന്ദിയും പറഞ്ഞു.
പുതുവർഷത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന IMCH ഫ്ലന്റെർസ് ഡോൾ ജനറൽ സ്റ്റോറിന്റെ ഉദ്ഘാടനം തിരൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡണ്ട് ശ്രീ.പി എ ബാവ നിർവ്വഹിച്ചു.
IMCH ബ്ലഡ് സ്റ്റോറേജ് യൂണിറ്റും തൃപ്രങ്ങോട് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം തവനൂർ എം.എൽ.എ ഡോ.കെ.ടി.ജലീൽ നിർവ്വഹിച്ചു.
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘടാനം പൊന്നാനി എം.എൽ.എ ശ്രീ.പി നന്ദകുമാർ നിർവ്വഹിച്ചു.
ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ റിബിൽഡ് വയനാട് ഡോണെറ്റ് സി.എം.ഡി.ആർ.എഫ് എന്ന സന്ദേശമുയർത്തി ആഗസ്ത് 11 നു സംഘടിപ്പിക്കുന്ന വാക്കത്തോൺ രാവിലെ 6.30 ന് തിരൂർ ബസ്റ്റാന്റ് പരിസരത്ത് വച്ച് ബഹു.കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്യും
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഇമ്പിച്ചിബാവ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി.
ആഗസ്ത് 15 സ്വാതന്ത്ര ദിനത്തിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിന്റെ ഉദ്ഘാടനം ബഹു.റവന്യു മന്ത്രി കെ.രാജൻ നിർവ്വഹിച്ചു.
ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ റിബിൽഡ് വയനാട് ഡോണെറ്റ് സി.എം.ഡി.ആർ.എഫ് എന്ന സന്ദേശമുയർത്തി ആഗസ്ത് 11 നു സംഘടിപ്പിക്കുന്ന വാക്കത്തോൺ രാവിലെ 6.30 ന് തിരൂർ ബസ്റ്റാന്റ് പരിസരത്ത് വച്ച് ബഹു.കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്യും
ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ കീഴിൽ ആരംഭിച്ച പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ ശ്രീ.എ.ശിവദാസൻ നിർവ്വഹിച്ചു
കേരള സർക്കാരിന്റെയും താനൂർ, തവനൂർ, പൊന്നാനി എം.എൽ.എ മാരുടേയും സഹകരണത്തോടെ ഡയാലിസിസ് യൂണിറ്റിന് പ്രത്യേക ബ്ലോക്കുണ്ടാക്കാൻ തിരൂർ ടൗൺ ഹാളിൽ ചേർന്ന ഇമ്പിച്ചി ബാവ മെമ്മോറിയൽ സഹകരണ ആശുപത്രി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.