News
few days ago

വിപുലീകരിച്ച ഫിസിയോ തെറാപ്പിവിഭാഗത്തിന്റെ ഉദ്ഘാടനം ബഹു:എം.പി. എ.എം ആരിഫ് നിർവ്വഹിച്ചു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ വിപുലീകരിച്ച ഫിസിയോ തെറാപ്പിവിഭാഗത്തിന്റെ ഉദ്ഘാടനം ബഹു:എം.പി. എ.എം ആരിഫ് നിർവ്വഹിച്ചു.ഈ വിഭാഗത്തിൽ ഐപി,ഒപി സേവനങ്ങൾ ലഭ്യമാണ്.ഫിസിയോ തെറാപ്പി ഹോംകെയർ സൗകര്യം പൊതുജനങ്ങൾക്കായി ഉടൻ ആരംഭിക്കുമെന്ന് ചടങ്ങിന്റെ അധ്യക്ഷനും ആശുപത്രി ചെയർമാനുമായ എ.ശിവദാസൻ അറിയിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡയറക്ടർമാരായ എ.പി സുദേവൻ,പിടി നാരായണൻ,മാനേജിങ് ഡയറക്ടർ ശുഐബ്‌ അലി,ഡോക്ടർമാരായ ജസീൽ,നിഷാദ് എന്നിവർ സന്നിഹിതരായി.ചടങ്ങിൽ ഫിസിയോതെറാപ്പിസ്റ്റ് ഷഹല.സി നന്ദി രേഖപ്പെടുത്തി.