News
few days ago

പീഡിയാട്രിക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മൈ ഫാമിലി മൈ ഹാർട്ട് എന്ന സന്ദേശമുയർത്തി ശിശുദിന ആഘോഷം സംഘടിപ്പിച്ചു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി പീഡിയാട്രിക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മൈ ഫാമിലി മൈ ഹാർട്ട് എന്ന സന്ദേശമുയർത്തി ശിശുദിന ആഘോഷം സംഘടിപ്പിച്ചു. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ശ്രീ അനിൽ വള്ളത്തോൾ ചിൽഡ്രൻസ്ഡേ സെലിബ്രേഷൻ ഉദ്ഘാടനം ചെയ്തു.വെട്ടം കുറ്റിയിൽ എ.യു.പി.സ്ക്കൂളിലെ വിദ്യാർത്ഥിയായ ധ്യാൻ ദാസ് ശിശുദിന സന്ദേശം പകർന്നു നൽകി. തുടർന്ന് എൽ.പി ,യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ 85 വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ ആശുപത്രി ഡയറക്ടർമാരായ എ.പി സുദേവൻ,പി.ടി നാരായണൻ,മാനേജിങ് ഡയറക്ടർ ശുഐബ് അലി,ഡോക്ടർമാരായ പ്രേമനാന്ദൻ എന്നിവർ സംസാരിച്ചു.മെഡിക്കൽ സുപ്രണ്ട് ഡോ.സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു.പീഡിയാട്രിഷൻമാരായ ഡോ.ഷംസുദ്ധീൻ സ്വാഗതവും ഡോ.റസ്മിയ മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു.