ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഇമ്പിച്ചിബാവ അനുസ്മരണം സംഘടിപ്പിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി.
അനുസ്മരണ പരിപാടി സാഹിത്യകാരനും ഇമ്പിച്ചിബാവയുടെ മകനുമായ മുഷ്താഖ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ പി.ടി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.
തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ നസ്രീന,ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്കുമാരി,മാനേജിങ് ഡയറക്ടർ ശുഐബ് അലി , എക്സിക്യൂട്ടീവ് ഡയറക്ടർ പി.മുഹമ്മദ് അലി,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ,ഡോ.അപർണ രാജൻ,പി സുമിത്ത് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
മുഷ്താഖ് രചിച്ച ഇമ്പിച്ചിബാവയുടെ ജീവചരിത്രം കടൽ പോലൊരാൾ എന്ന പുസ്തകം IMCH അക്ഷരപ്പുരക്ക് വേണ്ടി ലൈബ്രറി പ്രസിഡണ്ട് ഡോ.ബെൽറ്റി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി.
ചടങ്ങിന് എ.പി സുബിത സ്വാഗതവും കെ.ധനീഷ് നന്ദിയും പറഞ്ഞു.