News
few days ago

പുതുവർഷത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പുതുവർഷത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 3 ഡയാലിസിസ് മെഷിനുകൾ സംഭാവന ചെയ്ത ആശുപത്രി ഡയറക്റ്റർ പി.ടി നാരായണൻ , തൃപ്രങ്ങോട് സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി വേലായുധൻ, കെ. സെയ്നുദ്ദീൻ ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സാമ്പത്തിക പ്രയാസമുള്ള രോഗികൾക്ക് ധനസഹായം നല്കുന്ന യുവേഴ്സ് ട്രസ്റ്റിന്റെ ഡയാലിസിസ് എയ്ഡ് പദ്ധതിയിലേക്ക് സംഭാവനകൾ ഏറ്റുവാങ്ങി. പുതിയ മെഷിൻ സംഭാവന നല്കാമെന്ന ഓഫർ യോഗത്തിലുണ്ടായി. ഷെയർ ഉടമകൾക്ക് റൂം വാടക ഇനത്തിൽ നല്കുന്ന ധനസഹായ വിതരണം വെള്ളാടത്ത് അബു, തലക്കശ്ശേരി വളപ്പിൽ മൊയ്തീൻ കുട്ടി, കാഞ്ഞിരുക്ക് മൊയ്തീൻ കുട്ടി എന്നിവർക്ക് എക്സിക്യൂട്ടിവ് ഡയറക്റ്റർ എ.പി സുദേവൻ, ഡയറക്റ്റർ ഇന്ദിര, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഷംസുദ്ദീൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.. ചടങ്ങിന് ആശുപത്രി ചെയർമാൻ എ ശിവദാസൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി ,തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഫുക്കാർ,ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർ പി ഇന്ദിര,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ,ഡോ.സുബ്രഹ്മണ്യ രാജൻ എന്നിവർ സംസാരിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് കുമാരി സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ എ.പി സുദേവൻമാസ്റ്റർ നന്ദിയും പറഞ്ഞു.