News
few days ago

ആഗസ്ത് 15 സ്വാതന്ത്ര ദിനത്തിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിന്റെ ഉദ്ഘാടനം ബഹു.റവന്യു മന്ത്രി കെ.രാജൻ നിർവ്വഹിച്ചു.

ആഗസ്ത് 15 സ്വാതന്ത്ര ദിനത്തിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിന്റെ ഉദ്ഘാടനം ബഹു.റവന്യു മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. ആശുപത്രിയുടെ കാഷ്വാലിറ്റിയോട് ചേർന്ന് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഐ.പി,ഒ.പി രോഗികൾക്ക് പുറമെ മറ്റ് ആശുപത്രിയിലെയും ക്ലിനിക്കിലെയും രോഗികൾക്ക് കൂടി സൗകര്യപ്രദമായ സ്ഥലത്താണ് സി.ടി യൂണിറ്റ് പ്രവർത്തിക്കുന്നത്. എമർജൻസി ഫിസിഷ്യൻ ഡോ.നജ്മൽ നേതൃത്വം നൽകുന്ന കാഷ്വാലിറ്റി ടീമും ട്രോമാകെയർ മേനേജ്മെൻ്റിനും സഹായകരമാണ് പുതിയ സ്കാനിംഗ് യൂണിറ്റ്. ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ ഒരു ലക്ഷത്തിനു പുറമെ വിവിധ വ്യക്തികളും സ്ഥാപങ്ങളും ‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്കുള്ള തുക റവന്യു മന്ത്രി കെ.രാജന് കൈമാറി. റീബിൽഡ് വയനാട് ഡോണെറ്റ് സി.എം.ഡി.ആർ.എഫ് എന്ന സന്ദേശമുയർത്തി തിരൂരിൽ നിന്നും ആലത്തിയൂരിലേക്ക് സംഘടിപ്പിച്ച വാക്കത്തോണിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ എൻ.എസ്‌.എസ്‌ ,സ്പോട്സ് വിദ്യാർത്ഥികൾക്ക് മന്ത്രി നേരിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബഹു.തവനൂർ എം.എൽ.എ ശ്രീ കെ.ടി ജലീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ഇ.ജയൻ,ഡോ.റോഷൻ,ഡോ.വത്സരാജ്, ഡോ.ജിതിൻ.സി ഡേവിസ്, ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർമാരായ പി.ടി നാരായണൻ,പി മുഹമ്മദ് അലി,പി.ഇന്ദിര,പി.വി അയൂബ് ,മാനേജിങ് ഡയറക്ടർ ശുഐബ് അലി ,കെ സൈനുദ്ധീൻ ബാവാഹാജി എന്നിവർ സംസാരിച്ചു. ആശുപത്രി ചെയർമാൻ എ.ശിവദാസൻ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി നന്ദിയും പറഞ്ഞു