News
few days ago

വീട്ടിലൊരാശുപത്രി IMCH കെയർ @ഹോം പദ്ധതിയുടെ ഉദ്ഘടാനം ബഹു:വഖഫ് ബോർഡ് ചെയർമാൻ ശ്രീ.ടി.കെ ഹംസ നിർവ്വഹിച്ചു.

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ " വീട്ടിലൊരാശുപത്രി IMCH കെയർ @ഹോം പദ്ധതിയുടെ ഉദ്ഘടാനം ബഹു:വഖഫ് ബോർഡ് ചെയർമാൻ ശ്രീ.ടി.കെ ഹംസ നിർവ്വഹിച്ചു. ലാബ് ടെസ്റ്റുകൾ,ഫാർമസി സേവനങ്ങൾ ഡോക്ടർമാരുടെ സേവനങ്ങൾ തുടങ്ങിയവ ആവിശ്യക്കാർക്ക് വീട്ടിലെത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനായി പ്രത്യേക വാഹനം,വീട്ടിലെത്തി പരിശോധിക്കുന്ന രോഗികളുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രിയിൽ സൂക്ഷിക്കുന്നതിനുള്ള online സംവിധാനങ്ങൾ ഈ പദ്ധതിയുടെ മറ്റു പ്രത്യേകതകളാണ്. ഹോസ്പിറ്റൽ ചെയർമാൻ ശ്രീ എ ശിവദാസൻ അധ്യക്ഷനായി.ഡയറക്ടർ ബോർഡ് അംഗം എ.പി സുദേവൻ സ്വാഗതം പറഞ്ഞു.ഡയറക്റ്റർ ബോർഡ് അംഗങ്ങളായ പി.ടി നാരായണൻ,ബാവാഹാജി,മാനേജിങ് ഡയറക്ടർ ശുഐബ്‌ അലി തുടങ്ങിയവർ സംസാരിച്ചു. നഴ്സിംഗ് സൂപ്രണ്ട് സരിത തോമസ് നന്ദി പറഞ്ഞു.