ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഐ.എം.സി.എച്ച്. അക്ഷരപ്പുരയ്ക്കായി നിർമ്മിച്ച കെട്ടിടം മന്ത്രി എം.ബി. രാജേഷ്ഉദ്ഘാടനം ചെയ്തു. അക്ഷരപ്പുരയുടെ പുതിയ കെട്ടിടത്തിന്റെ ചെലവ് ആലത്തിയൂരിലെ സൈനുദ്ദീൻ ബാവാ ഹാജിയാണ് സംഭാവനയായി നൽകിയാൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അക്ഷരപ്പുരയിലെത്തി പുസ്തകങ്ങൾ വായിക്കുന്നതിനും മുറികളിലേക്കെത്തിച്ചു നൽകുന്നതിനുമായി സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടായിരത്തഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷനായി മന്ത്രി എം.ബി. രാജേഷ്ഉഘാടനംചെയ്യുന്നു. ആശുപത്രി ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറുമായ എ. ശിവദാസൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജില്ലാ ലൈബ്രറി സെക്രട്ടറി ബാലചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് വി. ശാലിനി, ശുഹൈബ്അലി, പി.ടി. നാരായണൻ, പി. അയൂബ്, അബ്ദുൽഫുക്കാർ സി. രമണി, സൂര്യ, ഫവാസ്, ഷംനാദ് എന്നിവർ സംസാരിച്ചു.