കേരള സർക്കാർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ക്യമ്പസ്സിനകത്ത് സ്ഥാപിച്ച IMCH WATER ATM ബഹു.തവനൂർ MLA ഡോ.കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു.1 രൂപക്ക് ഒരു ലിറ്റർ കുടിവെള്ളം 5 രൂപക്ക് 5 ലിറ്റർ കുടിവെള്ളമാണ് R.O ടെക്നോളജി ഉപയോഗിച്ചുള്ള മെഷീനിൽ നിന്നും ലഭിക്കുക.പഞ്ചായത്ത് പ്രസിഡണ്ട് വി.ശാലിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്പ്രസിഡണ്ട് എംപി അബ്ദുൽ ഫുക്കാർ സ്വാഗതം പറഞ്ഞു.ആശുപത്രി ചെയർമാൻ എ ശിവദാസൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉഷ,പി കുമാരൻ ആശുപത്രി,ഭാരവാഹികൾ വാട്ടർ വേൾഡ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.