News
few days ago

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനവും അക്ഷരപ്പുര കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനവും നിർവ്വഹിച്ചു

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ സംസ്ഥാന അധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകർക്കും അവരുടെ ആശ്രിതർക്കുമുള്ള മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനവും അക്ഷരപ്പുര കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.മെഡിസെപ്പ് പദ്ധതിയുടെ ഉദ്ഘാടനം ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.വി അബ്‌ദുറഹ്‌മാൻ നിർവ്വഹിച്ചു. ആശുപത്രിയിലെ എല്ലാ ഡിപ്പാർട്മെന്റിലും മെഡിസെപ് ചികിത്സാ സൗകര്യം ലഭിക്കുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ സർക്കാർ ജീവനക്കാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ശ്രീ.പി.എ ഗോപാലകൃഷ്ണൻ,KSTA വി.പി സിനി NGOU മിനി KGNA,എൻ.രവി.എം.സ്,എം.ശ്രീഹരി KSSPU,കെ.എ ശറഫുദ്ധീൻ KSLC,സി.ടി ,കെ.സി സുജിത്ത്കുമാർ joint കൗൺസിലർ,പി സുരേഷ്‌കുമാർ NGOA ,നിഖിൽ,യൂണിവേസിറ്റി എംപ്ലോയീസ് യൂണിയൻ,എന്നിവർ ആശംസകൾ അറിയിച്ചു.ഡയറക്ടർമാരായ പി.ടി നാരായണൻ,സി.കെ ബാവക്കുട്ടി,പി മുഹമ്മദ് അലി,മെഡിക്കൽ സുപ്രിഡന്റ് ഡോ.സന്തോഷ് കുമാരി ഡോക്ടർമാരായ ശശിധരൻ,ഷംസുദ്ധീൻ എന്നിവർ സന്നിഹിതരായി. IMCH അക്ഷരപ്പുര കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ബഹു.തവനൂർ എം.ൽ.എ ശ്രീ ഡോ.കെ.ടി ജലീൽ നിർവ്വഹിച്ചു.എ.പി സുദേവൻ മാസ്റ്റർ സ്വാഗതവും ഡോ.വനജ നന്ദിയും പറഞ്ഞു .തുടർന്ന് അക്ഷരപ്പുര വായനശാലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ദീപം തെളിയിച്ചു.തുടർന്ന് തവനൂർ നാടകവേദിയുടെ ചെറുകാടിന്റെ നമ്മളൊന്ന് നാടകം അരങ്ങേറി