IMCH ബ്ലഡ് സ്റ്റോറേജ് യൂണിറ്റും തൃപ്രങ്ങോട് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. രക്തദാന ക്യാമ്പ് തൃപ്രങ്ങോട് പഞ്ചായത്ത് C.D.S പ്രസിഡന്റ് ശ്രീമതി.ജിജി മനോജ് ഉദ്‌ഘാടനം ചെയ്തു.IMCH മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു.ഡോ.ജെയ്‌സൺ ജെയിംസ് ,തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ നസ്റീന തിരൂർ ബ്ലഡ് ബാങ്ക് കൗൺസിലർ ശ്രീ ഗണേഷ് ,C.D.S വൈസ് ചെയർപേഴ്സൺ സലീന,കമ്മ്യൂണിറ്റി കൗൺസിലർ ശരണ്യ എന്നിവർ സംസാരിച്ചു. ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ ഡയറക്ടർ ബോർഡ് മെമ്പർ പി.ടി നാരായണൻ സ്വാഗതവും മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി നന്ദിയും പറഞ്ഞു