ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ നെഫ്രോളജി വിഭാഗവും ഡയാലിസിസ് യൂണിറ്റും ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ തിരൂർ ടൗൺഹാളിൽ ചേർന്ന ഓഹരി ഉടമകളുടെ വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു .₹757120 രൂപ വിലയുള്ള മൂന്ന് ഡയാലിസിസ് മെഷീനുകൾക്കുള്ള ചെക്ക് പിടി നാരായണൻ , തൃപ്രങ്ങോട് സർവീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡണ്ട് KT വേലായുധൻ , കൺട്രാം വളപ്പിൽ റുക്കിയയുടെ പേരിൽ ഭർത്താവ് K സെയ്നുദ്ദീൻ ബാവഹാജി എന്നിവരിൽ നിന്ന് സംഭാവനയായി ഏറ്റുവാങ്ങി. മത്സ്യത്തൊഴിലാളികൾ ബിപിഎൽ വിഭാഗക്കാർ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്കായി മുപ്പതിനായിരം രൂപയുടെ ആയിരം ഷെയറുകൾ നൽകാനും ജനറൽബോഡിയോഗം തീരുമാനിച്ചു .30000 രൂപയുടെ ചികിത്സ നോമിനികളായ മൂന്നുപേരിൽ ആരെങ്കിലും ഒരാൾക്കു മാത്രമായി തന്നെ ആദ്യ ആറുമാസം കഴിഞ്ഞാൽ ഓരോ വർഷവും ലഭ്യമാകും. ചികിത്സാനുകൂല്യം കൈപ്പറ്റാത്തവർക്ക് മൂന്നുവർഷത്തിനുശേഷം 3000 രൂപ ഇൻക്രിമെന്റോടെ 33000 തിരിച്ചു നൽകുന്ന പദ്ധതിക്കും ജനറൽ ബോഡിയോഗം രൂപം നൽകി .ജനുവരി ഒന്നു മുതൽ മാർച്ച് 31നുള്ളിൽ ആയിരം പേരിൽ നിന്നായി 10 കോടി രൂപയുടെ ഓഹരി സമാഹരിക്കാനും ജനറൽബോഡിയോഗം തീരുമാനിച്ചു. രണ്ടായിരത്തി ഇരുപത്തിമൂന്ന് മാർച്ച് 31 വരെ അംഗങ്ങളായ വരിൽ കിടത്തി ചികിത്സ ആവശ്യമായി വരാത്തവർക്ക് ഒരു ലക്ഷം രൂപയ്ക്ക് പ്രതിവർഷം രണ്ടര ദിവസത്തെ റൂം വാടക റൂം റെന്റ് അലവൻസായി നൽകാനും വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു . NCDCവഴി 200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും വാർഷിക ജനറൽ ബോഡിയോഗം അന്തിമരൂപം നൽകി ചെയർമാൻ എ ശിവദാസൻ അധ്യക്ഷത വഹിച്ചു . മേനേജിംഗ് ഡയറക്റ്റർ K. ശുഐബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എപി സുദേവൻ സ്വാഗതവും മെഡിക്കൽ ഡയറക്ടർ ഡോക്ടർ സന്തോഷ് കുമാരി നന്ദിയും പറഞ്ഞു ഡയറക്ടർമാരായ പിടി നാരായണൻ അഡ്വക്കേറ്റ് മൂസക്കുട്ടി , ഇന്ദിര , ബാവക്കുട്ടി, ഡോക്ടർ ശശിധരൻ വിശിഷ്ടാതിഥികളായ കെ.സൈനുദ്ദീൻ ബാവ ഹാജി , KTവേലായുധൻ എന്നിവർ ചേർന്ന് ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചു.