News
few days ago

ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന IMCH ഫ്ലന്റെർസ് ഡോൾ ‌ ജനറൽ സ്റ്റോറിന്റെ ഉദ്ഘാടനം തിരൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡണ്ട് ശ്രീ.പി എ ബാവ നിർവ്വഹിച്ചു.

ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന IMCH ഫ്ലന്റെർസ് ഡോൾ ‌ ജനറൽ സ്റ്റോറിന്റെ ഉദ്ഘാടനം തിരൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡണ്ട് ശ്രീ.പി എ ബാവ നിർവ്വഹിച്ചു. ബേബി കെയർ ഐറ്റംസ്,കോസ്മെറ്റിക് ഐറ്റംസ്,സ്കിൻ കെയർ പ്രൊഡക്റ്റ്,ഗർഭിണികൾക്കാവിശ്യമായ വസ്ത്രങ്ങൾ തുടങ്ങിയവ എന്നിവ ജനറൽ സ്റ്റോറിൽ ലഭ്യമാണ്. ശ്രീ പി.എ ബാവ ആശുപത്രി ഡയറക്ടർ പി.ടി നാരായണന് നൽകി കൊണ്ട് ആദ്യ വില്പന നടത്തി. ചടങ്ങിന് എക്സിക്യൂട്ടീവ് ഡയറക്ടർ എ.പി സുദേവന്മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർമാരായ പി.ഇന്ദിര,സി.കെ ബാവക്കുട്ടിഹാജി,പി.ടി നാരായണൻ,ഡോ.വി.പി ശശിധരൻ മെഡിക്കൽ സൂപ്രണ്ട് സന്തോഷ്‌കുമാരി,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ ഡോ.ഹസ്സൻ ബാബു എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ ശുഐബ് അലി സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു.