NEWS
few days ago

കേരള സർക്കാരിന്റെയും താനൂർ, തവനൂർ, പൊന്നാനി എം.എൽ.എ മാരുടേയും സഹകരണത്തോടെ ഡയാലിസിസ് യൂണിറ്റിന് പ്രത്യേക ബ്ലോക്കുണ്ടാക്കാൻ തിരൂർ ടൗൺ ഹാളിൽ ചേർന്ന ഇമ്പിച്ചി ബാവ മെമ്മോറിയൽ സഹകരണ ആശുപത്രി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.

കേരള സർക്കാരിന്റെയും താനൂർ, തവനൂർ, പൊന്നാനി എം.എൽ.എ മാരുടേയും സഹകരണത്തോടെ ഡയാലിസിസ് യൂണിറ്റിന് പ്രത്യേക ബ്ലോക്കുണ്ടാക്കാൻ തിരൂർ ടൗൺ ഹാളിൽ ചേർന്ന ഇമ്പിച്ചി ബാവ മെമ്മോറിയൽ സഹകരണ ആശുപത്രി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഡയാലിസിസ് യൂണിറ്റിൻ്റെ വിപുലീകരണത്തിന് 75 ലക്ഷം രൂപയുടെ വിഭവസമാഹരണം, ഷെയർ,സംഭാവന, സ്പോൺസർഷിപ്പ്, ഡയാലിസിസ് മെഷിൻ സംഭാവനയായി സ്വീകരിക്കൽ തുടങ്ങിയവയിലൂടെ സമാഹരിക്കാനും യോഗം തീരുമാനിച്ചു. കിടത്തി ചികിത്സാനുകൂല്യം കൈപ്പറ്റാത്ത ഓരോ ഓഹരി ഉടമകൾക്കും ഒരു ലക്ഷത്തിന് 600 രൂപ നിരക്കിൽ കൈമാറ്റം ചെയ്യാവുന്ന മെഡിക്കൽ കൂപ്പണുകൾ നൽകാനും തീരുമനിച്ചു. വിപുലീകരിക്കുന്ന ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവൃത്തി ഉദ്ഘാടനവും ആറാം വാർഷികവും 2024 ഡിസംബർ 25 ന് വൈകീട്ട് 5 മണിക്ക് കായിക - ഹജ്ജ് / ന്യൂനപക്ഷ വകുപ്പ് മന്ത്രി വി . അബ്ദുറഹ്മാൻ നിർവ്വഹിക്കും: തവനൂർ എം.എൽ.എ ഡോ. കെ.ടി ജലീൽ പൊന്നാനി എം.എൽ.എ പി.നന്ദകുമാറും പങ്കെടുക്കും. കഴിഞ്ഞ സാമ്പത്തി 2 വർഷത്തെ വരവു ചെലവു കണക്കുകൾ, ഓഡിറ്റ് ന്യൂനതകളും അവയുടെ പരിഹാരവും ബജറ്റ്, പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവയും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ₹757120 രൂപ വിലയുള്ള രണ്ട് ഡയാലിസിസ് മെഷീനുകൾ നൽകിയ നാലകത്ത് പറക്കാട്ടിൽ അലി,ഹനീഫ ദഹ്റ ട്രാവൽസ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ചെയർമാൻ എ ശിവദാസൻ അധ്യക്ഷത വഹിച്ചു . മേനേജിംഗ് ഡയറക്റ്റർ K. ശുഐബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ എ.പി സുദേവൻ മാസ്റ്റർ ഡയറക്ടർമാരായ പി.ടി നാരായണൻ അഡ്വക്കേറ്റ് മൂസക്കുട്ടി ,പി.ഇന്ദിര , സി.കെ ബാവക്കുട്ടി, പി.വി അയൂബ് കെ.സൈനുദ്ദീൻ ബാവ ഹാജി , ഡോ.അഭിഷേക് വേണുഗോപാൽ നായർ,ഡോ.ഷംസുദ്ധീൻ ,ഡോ.ജെയ്സൺ ജെയിംസ്,ഡോ.ബെൽറ്റി സെബാസിറ്റിൻ എന്നിവർ സന്നിഹിതരായി . ആശുപത്രി ഡയറക്ടർ പി മുഹമ്മദ് അലി സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് കുമാരി നന്ദിയും പറഞ്ഞു