News
few days ago

ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു

ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു. IMCH-ൽ ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.തിരൂർ -പൊന്നാനി താലൂക്കിലെ മറ്റ് ആശുപത്രികൾക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തിക്കുക.whole blood,PRBC,RDP,FFP തുടങ്ങിയവ 24 മണിക്കൂറും പ്രവർത്തിക്കുന്ന യൂണിറ്റിൽ നിന്നും ലഭ്യമാകും.സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ റിട്ട:പ്രിൻസിപ്പാൾ ഡോ.വി.പി ശശിധരൻ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യവസായി അബ്ബാസ് പുതുപ്പറമ്പിൽ തിരുന്നാവായ മുഖ്യാതിഥിയായി.IMCH -ൽ പ്രവർത്തിക്കുന്ന ഡയാലിസിസ് വിഭാഗത്തിലേക്ക് ഒരു ഡയാലിസിസ് മെഷിൻ ശ്രീ.അബ്ബാസ് സംഭാവനയായി നൽകുകയും ചെയ്തു. ചടങ്ങിന് ആശുപത്രി ചെയർമാൻ .എ ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായാ പി.ടി നാരായണൻ,പി മുഹമ്മദ് അലി ,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ജിതിൻ ഡേവിസ്,ഡോ.സ്റ്റാലിഷ്,ഡോ.മഞ്ജുനാഥ് റിട്ടയേർഡ് സപ്ലൈ ഓഫീസർ ഉണ്ണി ശുകപുരം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജിങ് ഡയറക്ടർ ശുഐബ് അലി സ്വാഗതവും,ബ്ലഡ് സ്റ്റോറേജ് ഇൻചാർജ്ജ് ഡോ.ജെയ്സൺ ജെയിംസ് നന്ദിയും പറഞ്ഞു