News
few days ago

വാർഷിക ജനറൽ ബോഡി യോഗം ബിയാൻകോ കാസിലിൽ വെച്ച് നടന്നു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ വാർഷിക ജനറൽ ബോഡി യോഗം ബിയാൻകോ കാസിലിൽ വെച്ച് നടന്നു. ആശുപത്രി ചെയർമാൻ A. ശിവദാസൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ K. ശുഐബ് അലി റിപ്പോർട്ട്‌ അവതരിപ്പിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടർ A.P സുദേവൻ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് DR. സന്തോഷ്‌ കുമാരി നന്ദിയും പറഞ്ഞു. മുൻ ചെയർമാൻ ജ്യോതിബാസ്, ഡയറക്ടർമാരായ P. V അയൂബ്, C.K.ബാവക്കുട്ടി, Adv.M.K. മൂസക്കുട്ടി, P.ഇന്ദിര, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് Dr. ജമാലുദ്ധീൻ, അഡ്മിനിസ്ട്രേറ്റർ നൗഷാദ് അരീക്കോട് എന്നിവർ സംസാരിച്ചു.പോക്കർ ഹാജി രണ്ടത്താണിയും സൈനുദ്ദീൻ ബാവഹാജിയും കേക്ക് മുറിച്ച് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു .