News
few days ago

വിപുലീകരിച്ച സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ. എം വിജയൻ നിർവഹിച്ചു.

ഇമ്പിച്ചിബാവ സഹകരണ ആശുപത്രി വിപുലീകരിച്ച സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ. എം വിജയൻ നിർവഹിച്ചു. ഹോസ്പിറ്റലിൽ ചെയർമാൻ എ ശിവദാസൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. പ്രഭിത്ത് മുഖ്യ അതിഥിയായി. ഡോ. ജിതിൻ ഡേവിസ്, ഡോ. നിതിൻ കെ. പി, ഡോ. പ്രവീൺ, എക്സിക്യൂട്ടീവ് ഡയറക്ടർ എ പി സുദേവൻ, അഡ്മിനിസ്ട്രേറ്റർ നൗഷാദ് അരീക്കോട് എന്നിവർ സംസാരിച്ചു. ഡോ. സന്തോഷ്‌ കുമാരി സ്വാഗതവും മാനേജിംഗ് ഡയറക്ടർ ശുഐബ് അലി. കെ നന്ദിയും പറഞ്ഞു. ഫുട്ബോൾ കളിക്കിടയിൽ ഐ.എം വിജയന് സംഭവിക്കുന്ന എല്ലാ പരിക്കുകൾക്കും IMCH ൽ സൗജന്യ ചികിത്സ ഒരുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു, ആയതിന്റെ ധാരണാ പത്രം ഹോസ്പിറ്റൽ ചെയർമാൻ എ ശിവദാസൻ ഐ.എം വിജയന് കൈമാറി