few days ago

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക്‌ കീഴിൽ പുതുതായി ആരംഭിക്കുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘടാനം പൊന്നാനി എം.എൽ.എ ശ്രീ.പി നന്ദകുമാർ നിർവ്വഹിച്ചു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക്‌ കീഴിൽ പുതുതായി ആരംഭിക്കുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘടാനം പൊന്നാനി എം.എൽ.എ ശ്രീ.പി നന്ദകുമാർ നിർവ്വഹിച്ചു. പൊന്നാനി എ.വി.ഹൈസ്കൂളിന് സമീപം സിന്ദൂർ കോംപ്ലക്സിലാണ് ഇമ്പിച്ചിബാവ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് പ്രവർത്തിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസി (TISS)ന്റെ ഹെൽത്ത്‌ കെയർ സെക്റ്റരിലുള്ള BSc ഡിഗ്രി കോഴ്സുകളാണ് ആരംഭിക്കുന്നത്. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ,റേഡിയോളജി ,ഡയാലിസിസ് , പേഷ്യന്റ് കെയർ എന്നീ BSc കോഴ്സുകളിലേക്കും നഴ്സിംഗ് അസിസ്റ്റൻറ് , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ NSDC സർട്ടിഫിക്കേറ്റ് കോഴ്‌സുകളിലേക്കുമാണ് പ്രവേശനം നടത്തുന്നത് ചടങ്ങിൽ പൊന്നാനി നഗരസഭചെയർമാൻ ശ്രീ.ആറ്റുപുറം ശിവദാസൻ അധ്യക്ഷത വഹിച്ചു. ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഡയറക്ടർമാരായ പി.മുഹമ്മദ് അലി,പി.ടി നാരായണൻ,ഡോ.വിപി ശശിധരൻ പി.വി അയൂബ്,ശ്രീമതി ഫാത്തിമ ഇമ്പിച്ചിബാവ,പൊന്നാനി ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് പി.ജ്യോതിഭാസ് , പൊന്നാനി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സി.പി മുഹമ്മദ് കുഞ്ഞി,അജിത് കൊളാടി ,വി.പി ഹമീദ്,ടി.കെ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ ശുഐബലി സ്വാഗതവും ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.