ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ വിപുലീകരിച്ച ഫെർട്ടിലിറ്റി,മെറ്റേർനിറ്റി,വുമൺ ആൻഡ് ചൈൽഡ് വിഭാഗം Little feet ന്റെ ഉദ്ഘാടനം പ്രശസ്ത ഗൈനക്കോളോജിസ്റ്റും കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സണുമായ ഡോക്ടർ ഖദീജ മുംതാസ് നിർവ്വഹിച്ചു.4D അൾട്രാ സൗണ്ട് സ്കാനിംഗ്,വേദന രഹിത പ്രസവം ട്രെയിനിഡ് സ്റ്റാഫുകൾ,വനിത-ശിശു സൗഹൃദ ഒപി വെയ്റ്റിങ് ഏരിയകൾ ,ആകർഷകമായ ഗൈനക്ക് പാക്കേജുകൾ,ഇൻഷൂറൻസ് പാക്കേജുകൾ ,പ്രസവാനന്തര ശുശ്രൂഷ പാക്കേജുകൾ,താക്കോൽ ദ്വാര ശാസ്ത്രക്രിയകൾ,വന്ധ്യത ചികിത്സ,വിപുലീകൃത N.I.C.U,തുടങ്ങിയ സംവിധാനങ്ങൾ Little feet ന് കീഴിൽ ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ ഡയറക്ടർമാരായ എ.പി സുദേവൻ,മുഹമ്മദ് അലി പി.ടി നാരായണൻ,വനജ മാനേജിങ് ഡയറക്ടർ ശുഐബ് അലി,ഡോക്ടർമാരായ ശശിധരൻ,ഷംസുദ്ധീൻ,ജമാലുദ്ധീൻ ശരത് പി ദേവദാസ്,റിൻസി എം ബഷീർ,റസ്മിയ എൻജിനീയറിങ് സൂപ്പർ വൈസർ ഫവാസ് എന്നിവർ സംസാരിച്ചു.ഡോ.ജിതിൻ സി ഡേവിസ്,ഡോ.മഞ്ജുനാഥ്,സൈനുദ്ധീൻ ബാവാഹാജി എന്നിവർ സന്നിഹിതരായി. തുടർന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവൻ ആശാ പ്രവർത്തകരേയും ആദരിച്ചു. ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി സ്വാഗതവും ബയോമെഡിക്കൽ എൻജിനീയർ അതുല പി നന്ദിയും പറഞ്ഞു.