News
few days ago

IMCH FAST CARE Appന്റെ ലോഞ്ചിങ് ഊരാലുങ്കൽ ലേബേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ ശ്രീ.രവീന്ദ്രൻ കസ്തൂരി ഉദ്ഘാടനം ചെയ്ത്‌ നിർവ്വഹിച്ചു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ IMCH FAST CARE Appന്റെ ലോഞ്ചിങ് ഊരാലുങ്കൽ ലേബേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ ശ്രീ.രവീന്ദ്രൻ കസ്തൂരി ഉദ്ഘാടനം ചെയ്ത്‌ നിർവ്വഹിച്ചു.ഡോക്ടേർസ്‌ ബുക്കിങ് ,മരുന്ന് കുറിപ്പുകൾ,ബില്ലുകൽ,വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. IMCH HOME CARE ഉടനെ ഈ ആപ്പുമായി ബന്ധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഗൂഗിൾ സ്റ്റോറിൽ ഈ ആപ്പ് ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്. (https://play.google.com/store/apps/details?id=com.imch.fastcare) APP സ്റ്റോറിൽ ഉടൻ ലഭിക്കുന്നതാണ്. ചടങ്ങിൽ ULCCS സോഫ്റ്റ് വെയർ ഹെഡ് രാകേഷ് പന്ദ്‌ ആദർശ് ആശുപത്രി ചെയർമാൻ എ.ശിവദാസൻ ,ഡയറക്ടർ പി.ടി.നാരായണൻ,മെഡിക്കൽ സൂപ്രണ്ടന്റ് സന്തോഷ്കുമാരി ഡോക്ടർമാരായ ജിതിൻ ഡേവിസ്,പ്രേമാനന്ദൻ,സ്റ്റാലിഷ്, എന്നിവർ സന്നിഹിതരായി. തുടർന്ന് തൃപ്രങ്ങോട് പഞ്ചായത്തിലെ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ ശുഐബ് അലി അധ്യക്ഷത വഹിച്ചു.പി സുമിത് സ്വാഗതവും ഐടി എൻജിനീയർ വരുൺ ശങ്കർ നന്ദിയും പറഞ്ഞു.