ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം തവനൂർ എം.എൽ.എ ഡോ.കെ.ടി.ജലീൽ നിർവ്വഹിച്ചു. 2024 ആഗസ്റ്റ് മുതൽ പൊന്നാനി എ.വി.ഹൈസ്കൂളിന് സമീപം സിന്ദൂർ കോംപ്ലക്സിലാണ് ഇമ്പിച്ചിബാവ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ആരംഭിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS) ആഭിമുഖ്യത്തിൽ വിവിധ കോഴ്സുകൾ ആരംഭിക്കുന്നത്. ലബോറട്ടറി,റേഡിയോളജി,ഡയാലിസിസ് , പേഷ്യന്റ് കെയർ എന്നിവയിൽ BSc കോഴ്സുകളും, നഴ്സിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്മിഷന് 6238724475 എന്ന നമ്പറിൽ ബന്ധപ്പെടുക. ചടങ്ങിൽ ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു. CEEG പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കോഴ്സുകളെ സംബന്ധിച്ച് വിശദീകരണം നടത്തി. ആശുപത്രി ഡയറക്ടറാമാരായ പി.ടി.നാരായണൻ, പി.മുഹമ്മദലി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് കുമാരി തുടങ്ങിയവർ പങ്കെടുത്തു ആശുപത്രി മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.