quality control of India യുടെ NABH Final അംഗീകാരം ഇമ്പിച്ചിവാവ സഹകരണ ആശുപത്രിക്ക് ലഭിച്ചു. ഇന്ത്യയിൽ തന്നെ 1077 ആശുപത്രികൾക്കും കേരളത്തിൽ 60 ആശുപത്രികൾക്കുമാണ് ഈ അംഗീകാരം ഇതുവരെ ലഭിച്ചിട്ടുള്ളത്.2021 മാർച്ച് 25 ലാണ് NABH Entry level ആശുപത്രിക്ക് ലഭിച്ചത്.കഴിഞ്ഞ വർഷം ഡിസംബറിൽ NABH വിദഗ്ദരുടെ ഫൈനൽ ഓഡിറ്റിങ് പൂർത്തീകരിക്കുകയും ജനുവരി 4 ന് അംഗീകാരം ലഭിക്കുകയും ചെയ്തു.ആശുപത്രി കെട്ടിടം,ഉപകരണങ്ങൾ,മരുന്നുകൾ,സേവനങ്ങൾ,ജീവനക്കാരുടെ യോഗ്യത,പരിശീലനങ്ങൾ തുടങ്ങിയവയുടെ ക്വാളിറ്റി പരിശോധനക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ചെയർമാൻ എ.ശിവദാസൻ അറിയിച്ചു.ഇതോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുഴുവൻ പൊതുമേഖലാ സ്വകാര്യ ഇൻഷൂറൻസ് കമ്പനികളുമായി IMCH ന് കരാറിൽ ഒപ്പ് വെക്കാൻ സാധിക്കും.അടുത്ത വർഷത്തിൽ ആരംഭിക്കാൻ പോകുന്ന 200 കോടി രൂപയുടെ NCDC പദ്ധതിക്ക് ഈ അംഗീകാരം കൂടുതൽ കരുത്തേകും.NABH പട്ടികയിൽ വന്നതോടെ KASP,Medisep പദ്ധതിയുടെ ഭാഗമായി വരുന്ന രോഗികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.മെഡിക്കൽ കൺസൽട്ടേഷൻ പീഡിയാട്രിക്, ഒബ്സ്ട്രിക്സ് & ഗൈനക്കോളജി,ഓർത്തോപീഡിക്സ് ,ജനറൽ മെഡിസിൻ,ജനറൽ സർജറി,ഡെർമറ്റോളജി, അനസ്തേഷ്യോളജി,എമർജൻസി മെഡിസിൻ,കാർഡിയോളജി,റെസ്‌പിറേറ്ററി മെഡിസിൻ,ഇ.എൻ.ടി,ഡെന്റൽ ,തുടങ്ങി മുഴുവൻ മെഡിക്കൽ& നോൺ മെഡിക്കൽ ഡിപ്പാർട്മെന്റുകൾക്കാണ് NABH അംഗീകാരം ലഭിച്ചത്.ഡയറക്ടർ ബോർഡ് മെമ്പർമാരായ ഡോ.സന്തോഷ്കുമാരി,ഡോ.വനജ,ഡോ.ശശിധരൻ, പി.ടി നാരായണൻ,അഡ്വ.മൂസക്കുട്ടി, മാനേജിങ് ഡയറക്ടർ ശുഐബ്അലി,ഡോക്ടർമാരായ എൻ.ഷംസുദ്ധീൻ,മഞ്ജുനാഥ്,ജിതിൻ സി ഡേവിസ്,ശരത് പി ദേവദാസ് സിയാദ്,ജസീൽ.നഴ്സിംഗ് സൂപ്രണ്ട് സരിത തോമസ്,ഐശ്വര്യ,മോഹനൻദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു