റീബിൽഡ് വയനാട് ഡോണെറ്റ് സി.എം.ഡി .ആർ.എഫ് എന്ന സന്ദേശമുയർത്തി ഇമ്പിച്ചിബാവ സഹകരണ ആശുപത്രി തിരൂർ വാക്കത്തോൺ സംഘടിപ്പിച്ചു. വാക്കത്തോൺ ബഹു.കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്തു. .വിവിധ സംഘടനകൾ,വ്യക്തികൾ,ക്ലബ്ബ്കൾ സ്ഥാപനങ്ങൾ,വിദ്യാർത്ഥികൾ തുടങ്ങീ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവരെ ഉൾക്കൊള്ളിച്ചാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ദേശിയ ആമ്പ്യൂട്ട ഷേൻ ദിനത്തിൻ്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങൾ ശരീരഭാഗങ്ങൾ വിഛേദിക്കുന്നേടം വരെ എത്താതിരിക്കാനുള്ള ജാഗ്രതാ പ്രചരണവും വാക്കത്തോണിൻ്റെ മുഖ്യ സന്ദേശമായിരുന്നു. വിവിധ ആരോഗ്യ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് ആശുപത്രി മുൻപും ആകർഷകമായ രീതിയിൽ മാരത്തോൺ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. ഈ തവണ മാരത്തോൺ ഡിസംബർ അവസാന വാരത്തിൽ നടത്തുന്നതായിരിക്കും. ചടങ്ങിന് പി.പി അബ്‌ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. തിരൂർ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച വാക്കത്തോൺ ആശുപത്രി പരിസരത്ത് അവസാനിച്ചു. 700 ൽ പരം ആളുകൾ വാക്കത്തോണിൽ പങ്കാളികളായി. വാക്കത്തോണിന് ആശുപത്രി ചെയർമാൻ എ.ശിവദാസൻ,,മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി,ഡോ.ഷംസുദ്ധീൻ,പി.ടി നാരായണൻ,സുമിത്,സുധീഷ്,അരുൺ,ധനീഷ്,ഫവാസ്,സഫ്‌വാൻ ഷാഫി ഹാജി കൈനിക്കര,ഷുക്കൂർ സയോമ,വേണുഗോപാൽ,രാജേഷ് പള്ളിയേരി,ഷെറി ടീച്ചർ,എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് മാനേജിങ് ഡയറക്ടർ കെ.ശുഐബ് അലി സ്വാഗതവും,കെ.നാരായണൻ നന്ദിയും പറഞ്ഞു