ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ റിബിൽഡ് വയനാട് ഡോണെറ്റ് സി.എം.ഡി.ആർ.എഫ് എന്ന സന്ദേശമുയർത്തി ആഗസ്ത് 11 നു സംഘടിപ്പിക്കുന്ന വാക്കത്തോൺ രാവിലെ 6.30 ന് തിരൂർ ബസ്റ്റാന്റ് പരിസരത്ത് വച്ച് ബഹു.കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്യും.രാഷ്ട്രീയ സാംസ്കാരിക കായിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള ജഴ്‌സി പ്രകാശനം ആശുപത്രി ചെയർമാൻ എ.ശിവദാസൻ നിർവ്വഹിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശുഐബ് അലി,മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി,ഡയറക്ടർ ബോർഡ് മെമ്പർ പി.മുഹമ്മദ് അലി,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.ജിതിൻ ഡേവീസ്,ഡോ.ഷംസുദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.