ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി TEEN IMCH ഓക്സിജൻ ക്ലബ്ബ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാം ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിഷ ചികിത്സ വിഭാഗത്തിന്റെ ഉദ്ഘടാനവും best employee അവാർഡ് വിതരണവും പി.മമ്മിക്കുട്ടി MLA ഉദ്ഘടാനം ചെയ്തു . ആശുപത്രി ചെയർമാൻ എ ശിവദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസ്‌ലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യതിഥിയായി. സി .കെ ബാവക്കുട്ടി ,ശുഐബ് അലി , ഡോ .ജമാലുദ്ധീൻ ,നൗഷാദ് അരീക്കോട് ,കൊടക്കാട് ബഷീർ മജീഷ് ജോസഫ് എന്നിവർ സന്നിഹിതരായി . എൻവയോൺമെന്റൽ സയൻസിൽ Dr. ഹരിലാലും ഒറിഗാമി യിൽ v v മണികണ്ഠൻ മാഷും ക്ലാസ്സുകൾ എടുത്തു .തുടർന്ന് വൈകീട്ട് 6 മണിക്ക് ഖവാലി അരങ്ങേറി .