ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി കാഡിയോളജി വിഭാഗം ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഹൃദയ വിചാരം സെമിനാറിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ എക്സിബിഷൻ പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ആറ്റുപ്പുറം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ശനി ഞായർ ദിവങ്ങളിൽ എക്സിബിഷൻ തുടരും.വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമെല്ലാം എക്സിബിഷനിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ചടങ്ങിൽ ആശുപത്രി ചെയർമാൻ എ ശിവദാസൻ, ഡോക്ടർമാരയ ഷംസുദ്ദീൻ, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ പി. ടി നാരായണൻ, എ.പി സുദേവൻ ഡോ സന്തോഷ് കുമാരി, സയ്യിദ് നവാസ് അഫ്സൽ, മാനേജിങ് ഡയറക്ടർ ശുഐബ് അലി എന്നിവർ സന്നിഹിതരായി. ഡോ. വി.പി ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ. ജസീൽ സ്വാഗതവും ഡോ. പ്രവീൺ നന്ദിയും പറഞ്ഞു.