ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ SBI ATM കൗണ്ടർ തുറന്നു.എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം SBI തിരൂർ ചീഫ് മാനേജർ ശ്രീ.ശ്രീകാന്ത് കെ.ബി നിർവ്വഹിച്ചു. പൊതു ജനങ്ങൾക്കു കൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ATM സേവനം ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വർക്കുള്ള സൗജന്യ ആവറേജ് ഗ്ലൂക്കോസ് ടെസ്റ്റിനുള്ള കൂപ്പൺ വിതരണോദ്ഘാടനം pp അസീസിന് നല്കി K. സെയ്നുദ്ദീൻ ബാവ ഹാജി നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കെ.ടി വേലായുധൻ,പി.മുനീർ ഇക്‌ബാൽ പരപ്പേരി,ആശുപത്രി മാനേജിങ് ഡയറക്ടറും തിരൂർ അർബൻബോർഡ് ഡയറക്ടറുമായ ശുഐബ് അലി എന്നിവർ ആശംസകളറിയിച്ചു.ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഇന്ദിര,ഡോ.വനജ,പി.മുഹമ്മദ് അലി,അയൂബ്എന്നിവർ സന്നിഹിതരായി.ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.പി സുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡോ.ഷംസുദ്ധീൻ സ്വാഗതവും,വെൽഫെയർ ഓഫീസർ സി.രമണി നന്ദിയും പറഞ്ഞു.