ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ 501മത് മുട്ട് മാറ്റി വെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടന്നു.പാലക്കാട് തിരുമ്മിറ്റക്കോട് സ്വദേശിനി കുഞ്ഞാത്തുട്ടി ടീച്ചർക്കാണ് സർജറി നടന്നത്. ഇമ്പിച്ചിബാവ ഹോസ്പിറ്റലിലെ ഓർത്തോ സർജൻ ഡോ :ജിതിൻ. സി. ഡേവിസ് ന്റെ നേതൃത്വത്തിലാണ് സർജറി നടന്നത്. ഇവരെ ആശുപത്രി ചെയർമാൻ എ. ശിവദാസൻ സന്ദർശിച്ചു.ഡയറക്ടർമാരായ എ. പി സുദേവൻ, പി. ഇന്ദിര,ഡോ :സന്തോഷ് കുമാരി, നൗഷാദ് അരീക്കോട്,പി. ടി നാരായണൻ, എം. ഡി ഷുഹൈബ് അലി എന്നിവർ സംബന്ധിച്ചു