നാഷണൽ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനാഘോഷം ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ.ജിതിൻ സി ഡേവിസ്,ഡോ.ഹൈദരലി കള്ളിയത്ത്,ഡോ.സ്റ്റാലിഷ്.സി ,ഡോ.സുബ്രഹ്മണ്യ രാജൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു.വർക്കിങ് മെഡിക്കൽ സൂപ്രണ്ട് ഡോ.ജിതിൻ സി ഡേവിസ് ഡോക്ടർസ് ഡേ സന്ദേശം പകർന്നു നൽകി.ആശുപത്രി ഡയറക്ടർ ബോർഡ് അംഗം പി.ടി നാരായണൻ ,മാനേജിങ് ഡയറക്ടർ ശുഐബ് അലി,ഡോക്ടർമാരായ ഡോ.മഞ്ജുനാഥ്,ഡോ,അപർണ രാജൻ,ഡോ.മിഥുല മോഹൻ,ഡോ.സൗബിയ,ഡോ.ഇക്ബാൽ കോട്ട,ഡോ.താമര സെൽവി,ഡോ.എൽദോസ് രാജ്,ഡോ.ലിൻഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പബ്ലിക് റിലേഷൻ ഓഫീസർ ടി സുധീഷ് സ്വാഗതവും കെ ധനീഷ് നന്ദിയും രേഖപ്പെടുത്തി