News
few days ago

ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സൗജന്യ യൂറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

· ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ സൗജന്യ യൂറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.❤️ തിരൂർ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് റിട്ട:കോ-ഓപ്പറേറ്റീവ് അഡിഷണൽ ഡെപ്യുട്ടി രജിസ്ട്രാർ നൗഷാദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു. പ്രശസ്ത സീനിയർ യൂറോളജി ഡോക്ടർമാരായ ഡോ.തേജസ് ലാൽ,ഡോ.വിഷ്ണു പ്രഭാകർ ആർ ,ഡോ.സഞ്ജുള ജെത്‌ വാനി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിൽ ഒ.പി രജിസ്‌ട്രേഷൻ,ഡോക്ടറുടെ പരിശോധന,തൈറോയ്ഡ് ടെസ്റ്റ് എന്നിവ സൗജന്യമായും,വിവിധ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടും നൽകി.ക്യാമ്പിൽ തിരഞ്ഞെടുക്കുന്ന പ്രോസ്റ്റേറ്റ് സർജറി ,സ്ത്രീ യൂറോളജി സർജറി,വൃക്ക,മൂത്രനാളി സർജറി,പ്രോസ്റ്റേറ്റ് കല്ല് രോഗങ്ങൾക്കുള്ള ലേസർ സർജറികൾ എന്നിക്ക് പ്രത്യേക ഇളവുകൾ നൽകി. ചടങ്ങിൽ ആശുപത്രി ചെയർമാൻ എ.ശിവദാസൻ,മാനേജിങ് ഡയറക്ടർ ശുഐബ് അലി.ഡോ.അനീസ് അറക്കൽ ,ഡോ.റൂഹി അമ്പാടി എന്നിവർ സന്നിഹിതരായി.പബ്ലിക് റിലേഷൻ ഓഫീസർ ടി സുധീഷ് സ്വാഗതവും കെ ധനീഷ് നന്ദിയും പറഞ്ഞു.